Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knanaya Catholic

America

വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ല്‍ യൗ​സേ​പി​താ​വി​ന്‍റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്നു

ന്യൂ​യോ​ര്‍​ക്ക്: വി. ​യൗ​സേ​പി​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍-​ബ്രോ​ണ്‍​സ് ക്‌​നാ​നാ​യ ദേ​വാ​ല​യ​ത്തി​ല്‍ മേ​യ് മൂ​ന്ന് മു​ത​ൽ കു​ടും​ബ​നാ​ഥ​ന്‍​മാ​രു​ടെ പ്ര​ത്യേ​ക മ​ധ്യ​സ്ഥ​നാ​യ വി. ​യൗ​സേ​പി​താ​വി​ന്‍റെ തി​രു​നാ​ള്‍ കൊ​ണ്ടാ​ടു​ന്നു.

എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും യോ​ങ്കേ​ഴ്‌​സി​ലെ മ​ല​ങ്ക​ര റീ​ത്തു ദേ​വാ​ല​യ​ത്തി​ൽ (18 ട്രി​നി​റ്റി സ്ട്രീ​റ്റ് യോ​ങ്കേ​ഴ്‌​സ്) വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ ബ്രോ​ണ്‍​സ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്‌​നാ​യ​ക്കാ​ര്‍ കു​ര്‍​ബാ​ന​യ്ക്ക് ഒ​ത്തു​കൂ​ടു​ന്ന​തി​നു പു​റ​മെ ഈ ​വ​ർ​ഷ​വും യൗ​സേ​പി​താ​വി​ന്‍റെ തി​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

ഈ ​തി​രു​ന്നാ​ളി​ല്‍ വ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ ഏ​വ​രെ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം 3.30നു​ള്ള ല​ദീ​ഞ്ഞോ​ടു​കൂ​ടി തി​രു​ന്നാ​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ട​പ്പം തി​രു​നാ​ള്‍ ക​ര്‍​മ​ങ്ങ​ള്‍​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് ന്യൂ​യോ​ർ​ക് ക്നാ​നാ​യ ഫൊ​റാ​ന വി​കാ​രി റ​വ.​ഫാ. പ​ത്രോ​സ് ച​മ്പ​ക്ക​ര​യും ന്യൂ​ജേ​ഴ്‌​സി ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി റ​വ.​ഫാ.​ഡോ. ബി​ബി ത​റ​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശ​വും ന​ൽ​കു​ന്നു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യ്ക്കും പു​റ​മെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ടെ​സി മ​ച്ചാ​നി​ക്ക​ൽ, ബി​ജു ഒ​ര​പ്പാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സു​ദേ​ന്തി​മാ​രാ​യ വി.​യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​ന്നാ​ളി​ല്‍ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ ഏ​വ​രെ​യും ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ - ഫാ​. ജോ​ബി പൂ​ച്ചൂ​ക​ണ്ട​ത്തി​ൽ - 224 766 5831, ട്ര​സ്റ്റി​മാ​ര്‍- എ​ബ്ര​ഹാം പൂ​ളി​യാ​ലു​ന്നേ​ല്‍ - 914 310 0498, ബി​ജു ഒ​ര​പ്പാ​ങ്ക​ൽ - 347 882 3000.

Latest News

Corehub Up